Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blessed Mother

Kollam

വി​ള​ക്കു​വെ​ട്ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ജ​ന​ന​ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

പു​ന​ലൂ​ര്‍: വി​ള​ക്കു​വെ​ട്ടം നെ​യ്ത്തു​മു​ക്ക് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ന്‍​സെ​ന്‍റ് ച​രു​വി​ള കൊ​ടി​യേ​റ്റി. സെ​മി​ത്തേ​രി​യി​ല്‍ ധൂ​പ​പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന തു​ട​ങ്ങി​യ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും.

ഇ​ന്ന് മു​ത​ല്‍ എ​ട്ടുവ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ​യു​ണ്ടാ​വും.

നാ​ലി​ന് ക​ര​വാ​ളൂ​ര്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.ഡാ​നി പു​തു​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും. അ​ഞ്ചി​ന് പു​തു​ശേ​രി ഭാ​ഗം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​ാപ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് മ​രോ​ട്ടി​മു​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും.
ആ​റി​ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ര്‍​ഷി​കം ന​ട​ക്കും. ക​റ​വൂ​ര്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി അ​സോ​സി​യേ​റ്റ് വി​കാ​രി ഫാ.​ഹാ​നോ​ക്ക് വാ​ലു​തു​ണ്ടി​ല്‍ അ​ധ്യ​ക്ഷ​നാ​കും. ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഇ​ട​വ​ക വൈ​ദി​ക​ന്‍ ഫാ.​ജോ​ബി​ന്‍ ക​റു​ക​യി​ല്‍ കാ​ര്‍​മി​ക​ത്വ വ​ഹി​ക്കും. തു​ട​ര്‍​ന്ന് നൊ​വേ​ന​യും റാ​സ​യും ന​ട​ക്കും.

റാ​സ ദേ​വാ​ല​യ​ത്തി​ല്‍​ നി​ന്ന് ആ​രം​ഭി​ച്ച് ക​ല്ലാ​ര്‍, 12 ഏ​ക്ക​ര്‍, സ്‌​നേ​ഹ​പു​രം, മാ​ര്‍​ത്തോ​മ ച​ര്‍​ച്ച് പാ​ഴ്‌​സ​ണേ​ജ്, വ​ട്ട​ക്കു​ണ്ട​യം വ​ഴി തി​രി​ച്ചെ​ത്തും. തി​രു​നാ​ള്‍​ദി​ന​മാ​യ എ​ട്ടി​ന് പ​ട്ടാ​ഴി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​ാപ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു മ​രോ​ട്ടി​മു​ട്ടി​ലിന്‍റെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന ന​ട​ക്കും.

തു​ട​ര്‍​ന്ന് നൊ​വേ​ന, കൊ​ടി​യി​റ​ക്ക്, നേ​ര്‍​ച്ച​വി​ള​മ്പ് എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക സെ​ക്ര​ട്ട​റി ഫ്രാ​ന്‍​സി​സ് കു​ര്യ​ന്‍, ട്ര​സ്റ്റി പ്രി​നോ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

 

Latest News

Corehub Up